ക്ഷേത്രത്തിൽ വച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കി വിശ്വാസി

ക്ഷേത്രത്തിൽ എത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു
Devotee ends life by setting self on fire at temple.

ക്ഷേത്രത്തിൽ വച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കി വിശ്വാസി

file image
Updated on

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലുള്ള ജ്വാലാമുഖി ക്ഷേത്രത്തിൽ വച്ച് സ്വയം തീകൊളുത്തിയ രാജസ്ഥാൻ സ്വദേശി മരിച്ചു. ഝലാവാർ സ്വദേശിയായ രാംദാസാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ എത്തിയ രാംദാസ് പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് തീ അണച്ച ശേഷം ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് താണ്ഡയിലെ ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇയാൾ സ്വയം തീകൊളുത്താനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ദെഹ്റ ജില്ലാ പൊലീസ് മേധാവി സന്ദീപ് ധവാൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com