

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്
video screenshot
ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളെജിൽ റാഗിങ്ങിന്‍റെ ഭാഗമായി ശാരീരികമായും മാനസികമായും ലൈംഗികാമായുമുള്ള അതിക്രമം നേരിട്ട് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥി മരിച്ചു. പ്രൊഫസർക്കും മൂന്ന് വിദ്യാർഥികൾക്കുമെതിരേ പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.
ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. തുടർന്ന് വ്യാഴാഴാചയാണ് കുടുംബം പരാതി നൽകുന്നത്. കഴിഞ്ഞ മൂന്നു മാസമായി വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാർഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.