യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ അറസ്റ്റിൽ

യുവാവിനോട് ഇവര്‍ക്ക് മുന്‍വൈരാഗ്യം നിലനിന്നിരുന്നു
യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ അറസ്റ്റിൽ
അനീഷ് ഗോപി

കോട്ടയം: കടുത്തുരുത്തിയിൽ സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (39) എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ തൻ്റെ സമീപവാസിയായ യുവാവിനെ ഇയാളുടെ വീടിന് പുറകുവശത്ത് വച്ച് പട്ടിക കഷണം ഉപയോഗിച്ച് അടിക്കുകയും, ചെങ്കല്ലിൻ്റെ കഷ്ണം ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിൻ്റെ കണ്ണിന് താഴെ മുറിവ് സംഭവിക്കുകയും ചെയ്തു. കൂടാതെ വീടിനുള്ളിൽ കയറിയ യുവാവിനെ ഇയാൾ മരം മുറിക്കുവാന്‍ ഉപയോഗിക്കുന്ന മിഷ്യൻ വാൾ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇവർ ആക്രമിക്കുകയുമായിരുന്നു.

യുവാവിനോട് ഇവര്‍ക്ക് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിൻ്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇവർ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ കൊലപാതക ശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ധനപാലൻ, എസ്.ഐ മാരായ ബഷീർ, ഹരികുമാർ, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഓ മാരായ മനേഷ്, സാലി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com