സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി നടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി: സംവിധായകൻ‌ അറസ്റ്റിൽ

ബഡേ ദിൽവാലാ, ജോരു കാ ഗുലാം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷക്കീൽ നൂറാനി
director arrested for sexual abuse

ഷക്കീൽ നൂറാനി

Updated on

മുംബൈ: നടിയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ അറസ്റ്റിൽ. ബഡേ ദിൽവാലാ, ജോരു കാ ഗുലാം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ ഷക്കീൽ നൂറാനി (73) ആണ് അറസ്റ്റിലായത്. സിനിമയെ പറ്റി ചർച്ച ചെയ്യാമെന്നു പറഞ്ഞ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ നൂറാനിയെ പൊലീസ് കസ്റ്റഡിയിൽവിട്ടു.

2016ൽ ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും തമ്മിൽ ആദ്യമായി കാണുന്നത്. തുടർന്ന് പുതിയ സിനിമയുടെ ചർച്ചയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി. പീഡിപ്പിക്കുകയായിരുന്നു. നൂറാനിയുടെ മുംബൈയിലെ വസതിയിൽ വച്ചാണ് സംഭവമുണ്ടായത്.

ലഹരി കലർത്തിയ പാനിയം നൽകിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ പീഡന ദൃശ്യങ്ങൾ പകർത്തുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. സംഭവത്തെപ്പറ്റി പൊലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വിഡിയോ ദൃശ്യങ്ങൾ കാണിച്ചു നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com