ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്റ്റർ പിടിയിൽ

0.8 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്
doctor arrested with mdma ettumanoor

അരുൺ മുരളീധരൻ

Updated on: 

ഏറ്റുമാനൂർ: മാരക ലഹരിയിനത്തിൽപെട്ട എംഡിഎംഎയുമായി യുവ ഡോക്റ്റർ പിടിയിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്. പ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധന‍യിലാണ് ഏറ്റുമാനൂരിൽ വച്ച് ഇയാളെ പിടികൂടിയത്.

0.8 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ലിനിക് നടത്തി വരിയായിരുന്നു അരുൺ. ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്‍റെ നിർദേശപ്രകാരം ഡിവൈഎസ്പിയും നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരുമടക്കമുള്ളവർ ചേർന്നാണ് അരുണിനെ പിടികൂടിയത്.