വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഡോക്ടർക്ക് മർദനം; 2 പേർ കസ്റ്റഡിയിൽ

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഡോക്ടർക്ക് മർദനം; 2 പേർ കസ്റ്റഡിയിൽ
Updated on

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനെയാണ് മർദിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌മിൽ, റോഷൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രോഗിയെ കാണാനെത്തിയ ഇവർ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിക്കുകയും സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ഇത് ചോദ്യം ചെയ്‌തതോടെയാണ് ആക്രമണം ഉണ്ടായത്.

ശേഷം പുറത്തേക്ക് ഓടിയ രണ്ടുപേരെയും എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പിടികൂടിയത്. മര്‍ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com