സ്ത്രീധന പീഡനം; അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു
dowry harassment malayali women suicide at tamilnadu
സ്ത്രീധന പീഡനം; അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി
Updated on

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി അധ്യാപിക ജീവനൊടുക്കി. കൊല്ലം സ്വദേശിയായ ശ്രുതിയും (25) തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം 6 മാസം മുൻപായിരുന്നു നടന്നത്.

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്‍റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു.

വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണെന്നും എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നു. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്‌ ശ്രുതിയുടെ കുടുംബം. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com