സ്ത്രീധനപീഡനം: കൈകാലുകളിൽ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി ജീവനൊടുക്കി

യുവതി എടുത്ത ഒരു വീഡിയോയും 3 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തി.
dowry harassment women ends life writes suicide note on hands, legs

മനീഷ (28)

Updated on

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ത്രീധനപീഡനം ആരോപിച്ച് യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാ​ഗ്പത് സ്വദേശി മനീഷ (28) യാണ് ബുധനാഴ്ച വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതി ശരീരമാസകലം പേന കൊണ്ട് ഭർത്താവും കുടുംബവുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യ. ഭർതൃ വീട്ടുകാരുടെ പീഡനങ്ങൾക്കും സ്ത്രീധനത്തെച്ചൊല്ലിയുണ്ടാകുന്ന മാനസിക സമ്മർദവും മൂലമാണ് യുവതി ജീവനൊടുക്കുന്നത് എന്ന് കാണിച്ച് യുവതി എടുത്ത ഒരു വീഡിയോയും 3 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തി.

ഭർത്താവ് കുന്ദൻ, കുന്ദന്‍റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ തുടർച്ചയായി കാറും പണവും ചോദിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. 20 ലക്ഷവും ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകിയതിന് പുറമെയാണ് ഇവർ വീണ്ടും പണം ആവശ്യപ്പെട്ടത്. തന്നെ ശാരീരികവും മാനസികവുമായി ഇവർ പീഡിപ്പിച്ചിരുന്നു. അബോർഷൻ ചെയ്യാൻ നിർബന്ധിച്ചിരുന്നതായും എതിർത്തപ്പോൾ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. 2023 നവംബർ 26 ന് നോയിഡ സ്വദേശിയായ കുന്ദനും മനീഷയും വിവാഹിതരാവുന്നത്. മാസങ്ങൾക്കുള്ളിൽതന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തെച്ചൊല്ലി തർക്കമുണ്ടാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.

ഒടുവിൽ സഹിക്കാനാവതെ 2024 ജൂലൈയിൽ മനീഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ മരിക്കുന്നതിന് 4 ദിവസങ്ങൾക്ക് മുമ്പ് ഭർതൃവീട്ടുകാർ യുവതിയുടെ വീട്ടിൽ എത്തി വിവാഹമോചനത്തെപ്പറ്റി ചർച്ച ചെയ്തിരുന്നു. എന്നാൽ നൽകിയ സ്ത്രീധനം തിരികെ നൽകാതെ രേഖയിൽ ഒപ്പുവെയ്ക്കില്ലെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ യുവതിയുടെ സഹോദരന്‍റെ പരാതിയിൽ ഇവർക്കതരിരേ കേസ് രജിസ്റ്റർ ചെയ്തതായും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ദിവേഷ് ശർമ്മ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com