കൊല്ലത്ത് വൻ ലഹരിവേട്ട; 5 പേർ പിടിയിൽ

61.5 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു
Massive drug bust in Kollam; 5 people arrested

കൊല്ലത്ത് വൻ ലഹരിവേട്ട; 5 പേർ പിടിയിൽ

excise vehicle - symbolic image
Updated on

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി 5 പേരെ എക്സൈസ് പിടികൂടി. ഇടപ്പള്ളിക്കോട്ട സ്വദേശികളായ ബിവിൻ, മുഹമ്മദ് ഷാ, ആദർശ്, തെക്കുംഭാഗം സ്വദേശി ഹേമന്ദ്, വെറ്റമുക്ക് സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

61.5 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി കാറിൽ വന്ന അഞ്ചംഗ സംഘത്തെ വവ്വാക്കാവിൽ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്.

പ്രതികളിലൊരാൾ മുമ്പും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനാണ് എംഡിഎംഎ എത്തിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com