പൊലീസ് ജീപ്പെടുത്ത് രക്ഷപെടാൻ ശ്രമം: ലഹരി മാഫിയ അംഗം പിടിയിൽ

സംഘത്തിലെ മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസിന്‍റെ വാഹനം തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ച ലഹരിമാഫിയ സംഘത്തിലെ അംഗം പിടിയിൽ. പരശുവയ്ക്കൽ ജി.ആർ. വില്ലയിൽ ഗോകുലാണു പിടിയിലായത്. സംഘത്തിലെ മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പരശുവയ്ക്കലിൽ മൂന്നുപേർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തിയതോടെ മൂവരും ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്നാലെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഗോകുൽ പൊലീസ് ജീപ്പെടുത്ത് കടന്നുകളയുകയായിരുന്നു. പോകുന്നവഴിയിൽ രണ്ടു തവണ അപകടം സംഭവിച്ചു. ചിറക്കോണത്തുവച്ച് നാട്ടുകാർ ജീപ്പ് തടഞ്ഞ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ സമയത്ത് ഗോകുൽ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com