ബംഗളൂരിൽ നിന്ന് ലഹരിക്കടത്ത്; എയർ ബസിൽ 10 ല‍ക്ഷം രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ

സ്കൂൾ കുട്ടികൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരാണ് ഇവർ എന്നും പൊലാസ് അറിയിച്ചു.
ബംഗളൂരിൽ നിന്ന് ലഹരിക്കടത്ത്; എയർ ബസിൽ 10 ല‍ക്ഷം രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ

പാലക്കാട്: വാളയാറിൽ 130 ഗ്രാം എംഡിഎംഎയുമായി (mdma) 2 പേർ പിടിയിൽ. ബംഗളൂരിൽ നിന്ന് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച് എയർ ബസിൽ നിന്നാണ് എംഡിഎംഎയുമായി 2 പേർ പിടിയിലായത്.

തൃശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്. രാവിലെ ഏഴരയോടെ വാളയാറിൽ എത്തിയ എയർ ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് (drugs smuggling) തടഞ്ഞത്. ഇവരിൽ‌ ഉമർ ഹരിസ് വിൽപ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് കണ്ടെത്തൽ.

സ്കൂൾ കുട്ടികൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരാണ് ഇവർ എന്നും പൊലീസ് അറിയിച്ചു. ഇവർ മറ്റുപല കേസുകളിലും പ്രതികളാണന്ന് എക്സൈസ് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാർക്കറ്റിൽ 10 ല‍ക്ഷം രൂപ വരും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com