ലഹരിക്കടത്ത് കേസ്; സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചീറ്റ്

ലഹരിക്കടത്ത് കേസ്; സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചീറ്റ്
Updated on

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ലീൻ ചീറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പദനത്തിന് തെളിവുകളില്ലെന്നും ലഹരി ഇടപാടുകളിൽ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച്  ഡിവൈഎസ്പിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ജില്ലാ ബ്രാഞ്ച് സമർപ്പിച്ചിരുന്ന റിപ്പേർട്ടിന് നേരെ വീപരിതമാണ് സ്റ്റേറ്റ് ബ്രാഞ്ച് കമ്മീഷന്‍റെ റിപ്പേർട്ട്. ലഹരിക്കടത്തിൽ പിടികൂടിയ ഇജാസ് ഷാനവാസിന്‍റെ ബിനാമിയായി പ്രവർത്തിക്കുന്ന ആളാണെന്ന്  ജില്ലാ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തള്ളിയാണ്  സ്റ്റേറ്റ് ബ്രാഞ്ച് കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന്‍റെ ലോറിയിൽ നിന്നും പിടികൂടിയിരുന്നു. പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്‍റെ പേരിലുള്ളതാണ്.
  

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com