കൊച്ചിയിൽ മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് നേപ്പാൾ സ്വദേശിനി

ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി
Drunk Nepali woman attacks police in Kochi

കൊച്ചിയിൽ മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് നേപ്പാൾ സ്വദേശിനി

representative image

Updated on

കൊച്ചി: അയ്യമ്പുഴയിൽ മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. സംഭവത്തിൽ നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടാകുന്നത്. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു.

ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടിയെന്നും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കീഴ്പ്പെടുത്തിയാണ് ഇരുവരേയും അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. മദ്യമല്ലാതെ മറ്റെന്തെങ്കിലും ലഹരികൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com