മദ്യപിച്ച് വാഹനം ഓടിച്ച 2 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം 3 പേര്‍ അറസ്റ്റില്‍

ഇത്തരം പരിശോധനകള്‍ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
representative image
representative image

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച 2 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം 3 പേര്‍ അറസ്റ്റില്‍. പൊലീസിന്‍റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം 3 ബസ് ഡ്രൈവര്‍മാരും പിടിയിലായത്. ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ 3 പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്. തുടർന്ന് 3 ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരം പരിശോധനകള്‍ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com