വഞ്ചന, മയക്കുമരുന്ന് കടത്ത്: ഇന്‍റർപോൾ തെരയുന്ന രണ്ടു പ്രതികളെ പിടികൂടി ദുബായ് പോലീസ്

‌ ഇതോടെ ഈ വർഷം ദുബായ് പൊലീസ് ഫ്രാൻസിന് കൈമാറിയ ആകെ പ്രതികളുടെ എണ്ണം 10 ആയി.
Dubai Police arrest two suspects wanted by Interpol for fraud, drug trafficking

വഞ്ചന, മയക്കുമരുന്ന് കടത്ത്: ഇന്‍റർപോൾ തെരയുന്ന രണ്ടു പ്രതികളെ പിടികൂടി ദുബായ് പോലീസ്

Updated on

ദുബായ് : വഞ്ചന, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ള സംഘടിത രാജ്യാന്തര കുറ്റകൃത്യങ്ങളിൽ പങ്കാളികളായ രണ്ട് അന്താരാഷ്ട്ര പ്രതികളെ ദുബായ് പോലീസ് പിടികൂടി ഫ്രാൻസിന് കൈമാറി. ഇന്‍റർപോൾ) റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്‍റർപോളിന്‍റെയും, യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്‌സ്‌മെന്‍റ് കോ ഓപറേഷന്‍റെയും (യൂറോപോൾ) വാണ്ടഡ് ലിസ്റ്റിൽ ഈ പ്രതികൾ ഉൾപ്പെട്ടിരുന്നു. ‌

ഇതോടെ, ഈ വർഷം ദുബായ് പൊലിസ് ഫ്രാൻസിന് കൈമാറിയ ആകെ പ്രതികളുടെ എണ്ണം 10 ആയി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, സംഘടിത കുറ്റകൃത്യ ശൃംഖലകൾക്ക് നേതൃത്വം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ, സായുധ കൊള്ള, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്‍റർ പോൾ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com