സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കോട്ടയം സ്വദേശിയും വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗവുമായ അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
DYFI activist arrested for circulating morphed images of women alappuzha

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

file image

Updated on

ആലപ്പുഴ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയും വൈക്കം ടിവി പുരം നോർത്ത് മേഖല കമ്മിറ്റി അംഗവുമായ അരുൺ (35) ആണ് അറസ്റ്റിലായത്.

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ‍്യമങ്ങളിലൂടെയായിരുന്നു പ്രതി പ്രചരിപ്പിച്ചത്. സംഭവത്തെത്തുടർന്ന് പൊലീസിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമൂഹമാധ‍്യമങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച ശേഷം മോർഫ് ചെയ്യാനായി ചെന്നൈയിലുള്ള ഒരാൾക്ക് അയച്ചു കൊടുക്കും. തുടർന്ന് കാത്തു, ശ്രീക്കുട്ടി തുടങ്ങിയ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ അരുൺ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

പ്രമീള അഖിൽ എന്നതാണ് പ്രതിയുടെ ഫെയ്സ്ബുക്കിലെ വ‍്യാജ ഐഡി. ആയിരത്തോളം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാളിൽ നിന്നു പൊലീസ് കണ്ടെടുത്തു. പോക്സോ കേസ് അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com