കരുവന്നൂർ കള്ളപ്പണക്കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ് അനിൽ കുമാർ
Karuvannur Service Cooperative  Bank
Karuvannur Service Cooperative Bank

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ തൃശൂർ സ്വദേശി അനിൽ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. തുടർച്ചയായി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കൊച്ചിയിലെ കോടതിയിലാണ് അനിൽകുമാറിനെ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പതിനൊന്നാം പ്രതിയാണ് അനിൽ കുമാർ. ബാങ്കിൽ നിന്നും വൻതുക ലോണെടുത്തു കബളിപ്പിച്ചെന്നും 18 കോടി തട്ടിയെടുത്തെന്നുമാണ് അനിൽകുമാറിനെതിരായ ആരോപണം. 2021 ഓഗസ്റ്റിലാണ് കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിനുശേഷം രണ്ടുവർഷം പിന്നിടുമ്പോഴാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.