

കാസർകോഡ്: ചിറ്റാലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ.
രണ്ടു ദിവസം മുമ്പാണ് മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ടുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം.
32 കാരനായ രണ്ടാനച്ഛനും മുപ്പതുകാരനുമായ സഹോദരനും ചേർന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയി സമീപത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശയായ കുട്ടിയെ അയൽവാസിയാണ് കണ്ടെത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.