തിരുവനന്തപുരത്ത് സഹോദരനെ ജേഷ്ഠൻ കുത്തി പരുക്കേൽപ്പിച്ചു

ഉച്ചക്കട സ്വദേശിയായ ഗാംഗുലിക്കാണ് കുത്തേറ്റത്
elder brother stabs younger brother in thiruvananthapuram

തിരുവനന്തപുരത്ത് സഹോദരനെ ജേഷ്ഠൻ കുത്തി പരുക്കേൽപ്പിച്ചു

file

Updated on

തിരുവനന്തപുരം: കഴകൂട്ടത്ത് സഹോദരനെ ജേഷ്ഠൻ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ഉച്ചക്കട സ്വദേശിയായ ഗാംഗുലിക്കാണ് കുത്തേറ്റത്. ഗാംഗുലിയുടെ ജേഷ്ഠൻ രാഹുലാണ് കുത്തിയത്. ആക്രമണത്തിനു ശേഷം ഇയാൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുക‍യായിരുന്നു.

പരുക്കേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com