എറണാകുളത്ത് മധ‍്യവയസ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ

വീടിനുള്ളിൽ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം
elderly woman found dead inside house in north Paravur
എറണാകുളത്ത് മധ‍്യവയസ്ക വീട്ടിനുള്ളിൽ മരിച്ച നിലയിൽ file
Updated on

എറണാകുളം: വടക്കൻ പറവൂരിൽ മധ‍്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തിനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com