മദ‍്യപാനത്തിനിടെ തർക്കം; എൻജിനിയറിങ് വിദ‍്യാർഥി കുത്തേറ്റ് മരിച്ചു

സംഭവത്തെ തുടർന്ന് മിസോറാം സ്വദേശി ലാൽസിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു
engineering student stabbed to death thiruvananthapuram
മദ‍്യപാനത്തിനിടെ തർക്കം; എൻജിനിയറിങ് വിദ‍്യാർഥി കുത്തേറ്റ് മരിച്ചുfile
Updated on

തിരുവനന്തപുരം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ എൻജിനിയറിങ് വിദ‍്യാർഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എൻജിനിയറിങ് കോളെജിലെ മൂന്നാം വർഷ വിദ‍്യാർഥിയായ മിസോറാം സ്വദേശി വാലിന്‍റീൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മിസോറാം സ്വദേശി ലാൽസിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ സഹപാഠിയാണെന്നാണ് വിവരം. നഗരൂർ നെടുംപറമ്പിൽ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മദ‍്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ വാലിന്‍റീനെ തിരുവനന്തപുരത്തെ സ്വകാര‍്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com