ബംഗളൂരു: കർണാടകയിൽ 21 കാരിയെ കഴുത്തറുത്തു കൊന്ന കേസിൽ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേജസ് (23) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എൻജിനീയറിങ് വിദ്യാർഥികളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ടാളും തമ്മിലുണ്ടായ വഴക്ക് പറഞ്ഞു തീർക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ തേജസ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.