ഏരൂരിൽ ദമ്പതികൾ മരിച്ചനിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
Erur husband allegedly killed wife and committed suicide

ഏരൂരിൽ ദമ്പതികൾ മരിച്ചനിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് സൂചന

Updated on

കൊല്ലം: ഏരൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. നിലത്ത് ചുമരിനോട് ചേർന്ന് വെട്ടേറ്റ് തലയിൽ നിന്നും ചോര വാർന്ന് നിലയിലായിരുന്നു പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ഇരുവരും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ഏരൂർ പൊലീസ് സ്ഥലത്തെ നടപടിക്രമങ്ങൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com