ബാറിൽ നിന്നു പുറത്താക്കി; തോക്കുമായി തിരിച്ചുവന്ന് ഡിജെയെ വെടിവച്ചു കൊന്നു

ഡാൻസ് ഫ്ളോറിൽ അർധ രാത്രിയോടടുത്ത് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇവരെ ബൗൺസർമാർ പുറത്താക്കുകയായിരുന്നു.
ബാറിൽ നിന്നു പുറത്താക്കി; തോക്കുമായി തിരിച്ചുവന്ന് ഡിജെയെ വെടിവച്ചു കൊന്നു
സന്ദീപ് പ്രമാണിക്കിനെ അക്രമി വെടിവയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യം
Updated on

റാഞ്ചി: ഝാർഖണ്ഡിലെ ബാറിൽ ഡിസ്ക് ജോക്കിയായി (ഡിജെ) ജോലി ചെയ്തിരുന്ന യുവാവ് വെടിയേറ്റു മരിച്ചു. ഇദ്ദേഹം ബാറിൽ നിന്നു പുറത്താക്കിയ ആൾ തോക്കുമായി മടങ്ങിയെത്തി വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ്.

റാഞ്ചിയിലെ എക്സ്ട്രീം ബാർ ആൻഡ് ഗ്രിൽ വളപ്പിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ്. സാൻഡി എന്നു വിളിക്കുന്ന സന്ദീപ് പ്രമാണിക് ആണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാൾ സ്വദേശിയാണ്.

തിങ്കളാഴ്ച പുലർച്ചെ നടന്ന കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ടെലിസ്കോപ്പിക് ഗണ്ണുമായി ഒരാൾ സാൻഡിക്കു നേരേ നടക്കുന്നതും നെഞ്ചിൽ വെടിവയ്ക്കുന്നതും ഇതിൽ കാണാം. ഏതാനും ചുവടുവച്ച ശേഷം സാൻഡി കുഴഞ്ഞു വീഴുകയും, അക്രമി നടന്നു നീങ്ങുകയും ചെയ്യുന്നു.

സ്ഥലത്ത് സിസിടിവിയുണ്ടെന്നു മനസിലാക്കിയ അക്രമി ടിഷർട്ട് കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. എന്നാൽ, ഇയാൾ കാറിൽ വന്നിറങ്ങുന്ന ദൃശ്യത്തിൽ മുഖം വ്യക്തമാണ്.

ഡാൻസ് ഫ്ളോറിൽ അർധ രാത്രിയോടടുത്ത് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇവരെ ബൗൺസർമാർ പുറത്താക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നതായി ബാർ നടത്തുന്ന വിശാൽ സിങ് പറഞ്ഞു. ഇങ്ങനെ പുറത്താക്കപ്പെട്ടവരിൽ ഒരാളാണ് തിരിച്ചുവന്ന് ഡിജെയെ വെടിവച്ചു കൊന്നതെന്നാണ് നിഗമനം.

പ്രതി മുൻപും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ആളാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മുൻപ് അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ്. ബിഹാർ സ്വദേശിയായ ഇയാൾ റാഞ്ചിയിൽ ബിസിനസ് ചെയ്യുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com