നോയിഡയിലെ നിയമവിദ‍്യാർഥിയുടെ ആത്മഹത‍്യ; മുൻ കാമുകി അറസ്റ്റിൽ

ആത്മഹത‍്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
Law student commits suicide in Noida; ex-girlfriend arrested
നോയിഡയിലെ നിയമവിദ‍്യാർഥിയുടെ ആത്മഹത‍്യ; മുൻ കാമുകി അറസ്റ്റിൽ
Updated on

ലഖ്നൗ: നോയിഡയിൽ ഫ്ളാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് വീണ് നിയമവിദ‍്യാർഥി തപസ് (23) മരിച്ച സംഭവത്തിൽ മുൻ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത‍്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ‍്യത്തിൽ വിട്ടു.

തപസുമായി ഒത്തുപോകാൻ കാമുകി വിസമ്മതിച്ചതാണ് ആത്മഹത‍്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമിറ്റി സർവകലാശാലയിലെ സഹപാഠികളായ തപസും യുവതിയും പ്രണയ ബന്ധത്തിലായിരുന്നു. ഒരുമിച്ചായിരുന്നു ഇരുവരും താമസം. അടുത്തിടെയാണ് ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്.

ബന്ധം തുടരാൻ തപസ് ആഗ്രഹിച്ചിരുന്നെങ്കിലും യുവതി തയ്യാറല്ലായിരുന്നു. ഇത് തപസിനെ വിഷമിപ്പിച്ചിരുന്നു. ശനിയാഴ്ച നോയിഡ സെക്‌ടർ 99ലെ സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിന്‍റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തപസ്. തപസിന്‍റെ സുഹൃത്തുക്കൾ യുവതിയേയും പാർട്ടിക്ക് ക്ഷണിച്ചിരുന്നു.

ബന്ധം തുടരുന്ന കാര‍്യം സംസാരിച്ച് പരിഹരിക്കുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ‍്യം. എന്നാൽ ബന്ധം തുടരുന്ന കാര‍്യത്തിൽ നിന്ന് യുവതി പിന്മാറിയതോടെയാണ് തപസ് ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. തപസിന്‍റെ പിതാവിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com