സ്കൂൾ വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ബസ് കണ്ടക്റ്റർ പിടിയിൽ

തൃശൂർ വലപ്പാട് സ്വദേശിയും ബസ് കണ്ടക്റ്ററുമായ പ്രഭുവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്
excise held bus conductor for selling cannabis to school students thrissur

പ്രഭു

Updated on

തൃശൂർ: സ്കൂൾ വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബസ് കണ്ടക്റ്റർ പിടിയിൽ. തൃശൂർ വലപ്പാട് സ്വദേശിയും ബസ് കണ്ടക്റ്ററുമായ പ്രഭുവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെത്തി. സ്കൂൾ വിദ‍്യാർഥികൾക്ക് 500 രൂപ മുതൽ ചെറിയ പൊതികളിലായാണ് പ്രതി വിൽപ്പന നടത്തിയിരുന്നതെന്നാണ് എക്സൈസ് പറ‍യുന്നത്.

രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു കഞ്ചാവ് പൊതി ഒളിപ്പിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com