കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തൃപ്പൂണിതുറ സ്വദേശിനി നീതുവിൽനിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
മാലിപ്പുറം കർത്തേടം വലിയപറമ്പിൽ മേരി ഡീന (31)യാണ് പിടിയിലായത്. കളമശേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കളമശേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.