കേരളത്തിലേക്കു കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി

25,000 ജലാറ്റിൻ സ്റ്റിക്കുകളും 1,500 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്
Explosives seized in lorry Walayar

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി

file image

Updated on

പാലക്കാട്: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ തോതിലുള്ള സ്ഫോടകശേഖരം വാളയാർ പൊലീസ് പിടികൂടി. 25,000 ജലാറ്റിൻ സ്റ്റിക്കുകളും 1,500 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വാളയാർ വട്ടപ്പാറയിൽ വച്ച് പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുക്കുകയായിരുന്നു.

സംഭവവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മണികണ്ഠനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നു. ഇയാളുടെ മൊഴി പ്രകാരം, കേരളത്തിലെ മൂന്ന് ജില്ലകളിലെ ക്വാറികളിലേക്കുള്ളവ സ്ഫോടക വസ്തുക്കളാണ് ലോറിയിലുണ്ടായിരുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കാണ് ഇവി കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് പൊലീസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്വാറി ഉടമകളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com