വ‍്യാജ ഡോക്‌ടർ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തു; ബീഹാറിൽ 15കാരന് ദാരുണാന്ത‍്യം

പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ സരണിലെ ഗണപതി ആശുപത്രിയിൽ എത്തിച്ചത്
Fake doctor performs surgery after watching YouTube video; 15-year-old dies in Bihar
വ‍്യാജ ഡോക്‌ടർ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തു; ബീഹാറിൽ 15കാരന് ദാരുണാന്ത‍്യം
Updated on

പട്ന: ബീഹാറിലെ സരണിൽ വ‍്യാജ ഡോക്ടർ യൂട‍്യൂബ് വീഡിയോ നോക്കി പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് 15 കാരൻ മരിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് വ‍്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയതെന്ന് കൗമാരക്കാരന്‍റെ ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് സ്ഥിതി വഷളായ 15കാരനെ ഉടനെ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ‍്യേ മരിക്കുകയായിരുന്നു.

ഡോക്ടറും കൂടെയുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായ് കുടുംബാംഗങ്ങൾ ആരോപിച്ചു. പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ സരണിലെ ഗണപതി ആശുപത്രിയിൽ എത്തിച്ചത്. 'അവനെ അഡ്മിറ്റ് ചെയ്ത് ഉടൻ തന്നെ ഛർദ്ദി നിലച്ചു. എന്നാൽ ഡോക്ടർ അജിത് കുമാർ പുരി പറഞ്ഞു ഓപ്പറേഷൻ ആവശ്യമാണെന്ന്. യൂട്യൂബിൽ വീഡിയോകൾ കണ്ടാണ് അദേഹം ഓപ്പറേഷൻ നടത്തിയത്.' പിതാവ് ചന്ദൻ ഷാ പറഞ്ഞു.

ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് സംശ‍യമുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഗണപതി സേവാ സദനിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നതായും പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com