40 വർഷത്തോളം ചികിത്സ നടത്തിയ വ്യാജ ഡോക്‌ടർ പിടിയിൽ

ഹോമിയോയും അലോപ്പതിയും ഉൾപ്പടെ എല്ലാ രീതിയിലുള്ള ചികിത്സയും ഇയാൾ നൽകാറുണ്ടായിരുന്നു
Fake doctor who treated for 40 years arrested in thrissur
Fake doctor who treated for 40 years arrested in thrissur
Updated on

തൃശൂർ: ഓപ്പറേഷൻ വ്യാജന്‍റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. തൃശൂർ കിഴക്കംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാറാണ് പിടിയിലായത്. ബംഗാൾ സ്വദേശിയായ ഇയാൾ കഴിഞ്ഞ 40 വർഷമായി 'ചന്ദ്സി' എന്ന പേരിൽ ക്ലിനിക് നടത്തി വരികയായിരുന്നു.

ഹോമിയോയും അലോപ്പതിയും ഉൾപ്പടെ എല്ലാ രീതിയിലുള്ള ചികിത്സയും ഇയാൾ നൽകാറുണ്ടായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതു തെളിയിക്കുന്ന തരത്തിലുള്ള വ്യാജ രേഖകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. തൃശ്ശൂർ ജില്ലാ ടീം നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയും പിന്നീട് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com