
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വ്യാജ ലോട്ടറി നൽകി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിലായി. മലപ്പുറം സ്വദേശി സജിൻ, കണ്ണൂർ സ്വദേശി നിഖിൽ എന്നിവരാണു പിടിയിലായത്. സമ്മാനർഹമായ ലോട്ടറിയുടെ നമ്പർ ചേർത്തു കളർ പ്രിന്‍റെടുത്ത ശേഷം പണം തട്ടാനായിരുന്നു ശ്രമം.
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ ലോട്ടറി ഏജൻസിയിലെത്തിയ ഇവർ പന്ത്രണ്ടു ടിക്കറ്റുകളാണ് ഹാജരാക്കിയത്. വിൻവിൻ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനാണ് നൽകിയത്. സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പൊലീസിനെ വിളിക്കുകയായിരുന്നു.