മകൾ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ കുടുംബം ആത്മഹത്യ ചെയ്തു

ശനിയാഴ്ച പുലർച്ചെ ഹെബ്ബാൾ അണക്കെട്ടിൽ ചാടി മരിക്കുകയായിരുന്നു കുടുംബം.
Family commits suicide after daughter runs away with boyfriend

മകൾ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ കുടുംബം ആത്മഹത്യ ചെയ്തു

file image

Updated on

മൈസൂർ: കർണാടകയിലെ മൈസൂരുവിൽ മകൾ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി. തന്‍റെ സ്വത്ത് ഒളിച്ചോടിയ മകൾക്ക് നൽകരുതെന്നും മൃതദേഹം മകളെ കാണിക്കരുതെന്നും സംസ്കാര ചടങ്ങിൽ മകൾ ഉണ്ടാകരുതെന്നും വ്യക്തമാക്കിയാണ് കുടുംബം ആത്മഹത്യ ചെയ്തത്.

എച്ച്ഡി കോട്ടെ താലൂക്കിലെ ബുദനൂർ ഗ്രാമവാസികളായ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (45), മകൾ ഹർഷിത (20) എന്നിവരാണ് ശനിയാഴ്ച ജീവനൊടുക്കിയത്. വെളളിയാഴ്ചയാണ് ഇവരുടെ മൂത്ത മകൾ കാമുകനൊപ്പം ഒളിച്ചോടിയത്. വിവരം മൂത്ത മകൾ ഫോൺ ചെയ്ത് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അപമാനം ഭയന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്.

എച്ചഡി കോട്ടയിൽ നാല് ഏക്കർ സ്ഥലമുളള മഹാദേവ സ്വാമിറിയൽ എസ്റ്റേറ്റ് ജോലിയായിരുന്നു ചെയ്തിരുന്നത്. മൂത്ത മകൾക്ക് സുഹൃത്തിനോടുളള പ്രണയം തുറന്ന് പറഞ്ഞിരുന്നെങ്കിലും മഹാദേവ സ്വാമിയും ഭാര്യ മഞ്ജുളയും എതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മകളഅ് ഒളിച്ചോടിയത്.

ശനിയാഴ്ച പുലർച്ചെ ഹെബ്ബാൾ അണക്കെട്ടിൽ ചാടി മരിക്കുകയായിരുന്നു കുടുംബം. നാല് പേജ് നീളമുളള ആത്മഹത്യാ കുറിപ്പും കുടുംബത്തിൽ നിന്ന് കണ്ടെത്തി. എല്ലാ സ്വത്തുക്കളും സഹോദരന് നൽകണമെന്നതടക്കമുള്ള നിർദേശങ്ങളാണ് മഹാദേവ സ്വാമിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

മകൾ ഒളിച്ചോടിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാണാതെ നടത്തിയ തെരച്ചിലിലാണ് അണക്കെട്ടിന് സമീപത്തായി ഇവരുടെ കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ തെരച്ചിലിൽ അണക്കെട്ടിന് സമീപത്തായി ഇവരുടെ ചെരിപ്പുകളും കണ്ടെത്തി. എച്ച്ഡി കോട്ടെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്താനായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com