കുടുംബ വഴക്ക്: ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്

ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Family feud: Young man stabs wife's father and mother

കുടുംബ വഴക്ക്: ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്

file
Updated on

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത് പടിയിൽ ടെറി (70) മോളി (65) എന്നിവരെ റിനോയിയാണ് വെട്ടി പരുക്കേൽപ്പിച്ചത്.

ഗുരുതര പരുക്കുകളോടെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഭാര്യ വീട്ടിലെത്തിയ റിനോയ് മുളകുപൊടി ഇരുവരുടെയും മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു.

കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ ടെറിയെയും മോളിയെയും കണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com