
തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ നിലയിൽ
representative image
തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ നിലയിൽ. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.
വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അനിൽകുമാര്‍. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് ഇവരുടെ വീട്.