
തൃശൂർ: ആളൂരിൽ (aloor) അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ കണ്ടെത്തി. ബിനോയ്, മകന്‍ അർജുന്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ബിനോയയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി (suicide). മരണകാരണം ഇതുവരെ വ്യക്തമല്ല (crime).
ബിനോയിക്കും ഭാര്യയ്ക്കും 9 വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. പ്രവാസിയായിരുന്ന ബിനോയി നാട്ടിലെത്തിയ ശേഷം ലോട്ടറി വിൽപ്പന നടത്തിയായിരുന്നു ജീവിച്ചിരുന്നത്. ഇയാൾക്ക് സാമ്പത്തിക് പ്രശനങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. കൂടാതെ മകന്‍ അർജുന് സംസാരശേഷി കുറവാണെന്നും ഡോക്‌ടർ പറഞ്ഞിരുന്നു. ഇതിന്‍റെ മാനസിക വിഷമവും ബിനോയിക്കുണ്ടായിരുന്നു എന്നാണ് ആളൂർ പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.