

പുസ്തകവും ബോക്സും കളഞ്ഞുപോയി; കളമശേരിയിൽ മകന്‍റെ കൈ തല്ലിയൊടിച്ച് പിതാവ്
file image
കൊച്ചി: കളമശേരിയിൽ മകന്‍റെ കൈ തല്ലിയൊടിച്ച് പിതാവ്. ഇൻസ്ട്രമെന്‍റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനാണ് പിതാവിന്‍റെ ക്രൂരത. കളമശേരി തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ എന്നയാളാണ് 11 കാരനായ മകനെ ഇത്തരത്തിൽ അതിക്രൂരമായി ഉപദ്രവിച്ചത്.
രണ്ടു ദിവസം മുൻപായിരുന്നു സംഭവം. കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മദ്യ ലഹരിയിലാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.