ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു
father buries 15 day old daughter alive
15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി Baby - Representative Image

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യാബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് തയ്യാബ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. തയ്യബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.