പത്തനംതിട്ടയിൽ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മെൽവിന്‍റെ മൃതദേഹം കണ്ട സഹോദരൻ ആൽവിനാണ് അയൽക്കാരെ വിവരമറിയിച്ചത്
Representative Image
Representative Image
Updated on

അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് തടികയിൽ എട്ടുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തട്ടാരുപടി കൊട്ടാരം അമ്പലത്തിന് സമീപം താമസിക്കുന്ന മാത്യു പി. അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

മാത്യുവിന്‍റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് നിഗമനം. മെൽവിന്‍റെ മൃതദേഹം കണ്ട സഹോദരൻ ആൽവിനാണ് അയൽക്കാരെ വിവരമറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com