ആലപ്പുഴയിൽ അച്ഛൻ മകളെ കൊന്നു

തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം
father killed daughter in alappuzha

 പ്രതി ജോസ്മോൻ

Updated on

ഓമനപ്പുഴ: ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. ജാസ്മിൻ എയ്ഞ്ചലെന്ന 28 കാരിയാണ് മരിച്ചത്. പിതാവ് ജോസ് മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ ഓമനപ്പുഴയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യം സ്വഭാവിക മരണമായിരുന്നെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നത്. പിന്നീട് നാട്ടുകാർ പോസ്റ്റു മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വീട്ടുകാരെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ ജോസ്മോൻ കുറ്റം സമ്മതിക്കുകയായിരുന്നു. തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com