3, 4, 7 വയസുള്ള ആൺമക്കളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

3, 4, 7 വയസുള്ള ആൺമക്കളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ കുട്ടികളുടെ അമ്മയ്ക്കും വെടിയെറ്റു.
Published on

യുഎസ്: 3, 4, 7 വയസുള്ള ആൺമക്കളെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റിൽ. യുഎസിലെ ഓഹിയോയിലാണ് സംഭവം. 32 കാരനായ ചാഡ് ഡോവർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങളെ വെടിവച്ചു കെല്ലുന്നത് കണ്ട മകളായിരുന്നു ബഹളം വച്ച് ആളുകളെ കൂട്ടിയത്. എന്നാൽ കെലപാതകത്തിനുള്ള കരണം ഇതുവരെ വ്യക്തമല്ല.

വ്യാഴാഴ്ചയാണ് കൊലപാതകം നടക്കുന്നതെന്നാണ് വിവരം. കുട്ടികളെ കൊലപ്പെടുത്തണമെന്ന് മുന്‍കൂട്ടി പദ്ധയിട്ടാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തുന്നതെന്നും പ്രായപൂർത്തിയാകാത്ത 3 മക്കളേയും വരിവരിയായി നിർത്തിയ ശേഷം ഇയാൾ നിറയൊഴിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ആക്രമണം നടക്കുന്ന സമയത്ത് ആൺകുട്ടികളിലൊരാൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാൾ‌ പിന്തുടർന്നെത്തി പിടികൂടി വീട്ടിൽ എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ കുട്ടികളുടെ അമ്മയ്ക്കും വെടിയെറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും 3 കുട്ടികളും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരിന്നു.

പൊലീസ് സ്ഥലത്തെ് എത്തിയപ്പോൾ പ്രതി വീടിനു പുറത്തിരിക്കുകയായിരുന്നു. താനാണ് കൊല നടത്തിയതെന്നും ആൺകുട്ടികളെ കൊലപ്പെടുത്താന്‍ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com