ഭാര്യ പണം നൽകിയില്ല, മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

വീഡിയോ കോൾ ചെയ്ത് മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയും കുട്ടിയുടെ വാരിയെല്ലിന്‍റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു
father threatened his daughter in video call arrested at pathanamthitta
ഭാര്യ പണം നൽകിയില്ല, മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ
Updated on

പത്തനംതിട്ട: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നതോടെ നാലര വയസുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിലായത്.

ഇയാളുടെ ഭാര്യ വിദേശത്ത് നഴ്സാണ്. പണം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതെ വന്നതോടെ അശ്ലീല സന്ദേശം അയക്കുകയും പിന്നീട് വീഡിയോ കോൾ ചെയ്ത് മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയുമായിരുന്നു. മാത്രമല്ല കുട്ടിയുടെ വലതു വാരിയെല്ലിന്‍റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഭാര്യ മാതാപിതാക്കൾക്ക് അയക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പിന്നാലെ തിരുവല്ല പൊലീസ് ജിൻസ‌ണെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com