തൃശൂരിൽ പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന മകനും കൊച്ചു മകനും മരിച്ചു

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി
പിതാവ് തീകൊളുത്തി കൊലപ്പെടുത്തിയ മകൻ ജോജി | കൊച്ചു മകൻ തെൻഡുൽക്കർ
പിതാവ് തീകൊളുത്തി കൊലപ്പെടുത്തിയ മകൻ ജോജി | കൊച്ചു മകൻ തെൻഡുൽക്കർ

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ മകനെയും ഭാര്യയെയും കൊച്ചു മകനെയും പിതാവ് തീകൊളുത്തിയ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മകൻ ജോജി (38) കൊച്ചുമകൻ തെൻഡുൽക്കർ (12) എന്നിവർ മരിച്ചു. ഭാര്യ ലിജി (35) ഗുരുതരവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പിതാവ് ജോൺസന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്.

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് ജോൺസനും മകൻ ജോജിയും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായതിനെ തുടർന്ന് നേരത്തെ തന്നെ ജോജി കുടുംബ സമേതം മാറി താമസിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ ഇടപെട്ട് പിന്നീട് ഒത്തുതീർപ്പാക്കിയാണ് 2 വർഷം മുൻപ് ഇവരെ വീണ്ടും കുടുംബ വീട്ടിലെത്തിച്ചത്.

മകനും മരുമകളും പേരക്കുട്ടിയും കിടക്കുന്ന മുറിയിലേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഇതിനു ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ മണ്ണുത്തി ചിറക്കാക്കോട് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com