ക്യാംപസിലെ കുളത്തിൽ വിദ്യാർഥിനി മുങ്ങി മരിച്ചു

കോളെജിൽ സാംസ്കാരിക പരിപാടി നടക്കുന്നതിനിടെയാണ് സംഭവം.
female student of Jadavpur university found dead

jadavpur university 

Updated on

കോൽക്കത്ത: ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥിനി ക്യാംപസിലെ കുളത്തിൽ മുങ്ങി മരിച്ചു. കോളെജിൽ സാംസ്കാരിക പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. കുളത്തിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‌

സംഭവത്തിൽ തൃണമൂൽ വിദ്യാർഥി പരിഷത്ത് (ടിഎംസിപി) സർവകലാശാലക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.

ക്യാംപസിൽ മദ്യം ഉപയോഗിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്ന് ടിഎംസിപി ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ച് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com