പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്‍റെ പേരി‌ലല്ല തല്ല്; പ്രചാരണം തെറ്റെന്ന് പൊലീസ്

ഒരേ ഗുണ്ടാസംഘം തന്നെയാണ് രണ്ടിടത്തും പ്രശ്നമുണ്ടാക്കിയത്.
fight was not over the lack of salt in the parippuvada; police state that the circulating claim is incorrect

പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്‍റെ പേരി‌ലല്ല തല്ല്; പ്രചാരണം തെറ്റെന്ന് പൊലീസ്

Updated on: 

കൊല്ലം: കൊല്ലത്ത് പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്‍റെ പേരിൽ കടക്കാരനെ മർദിച്ചുവെന്ന പ്രചാരണം തെറ്റെന്ന് പൊലീസ്. ഹോട്ടൽ തല്ലിത്തകർത്തതിനു പിന്നിൽ മറ്റു കാരണങ്ങളാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകൾ ആണ് അടിച്ചു തകർത്തത്.

ഒരേ ഗുണ്ടാസംഘം തന്നെയാണ് രണ്ടിടത്തും പ്രശ്നമുണ്ടാക്കിയത്. പെരുമ്പുഴയിലെ ഹോട്ടലിൽ പലഹാരം തയാറാക്കിക്കൊണ്ടിരുന്ന ജീവനക്കാരനെ മർദിക്കുകയും പലഹാരങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്‍റെ പേരിൽ തല്ല് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് സത്യമല്ലെന്നും പൊലീസ് വ്യക്തമാക്കി.

കൊള്ളി നിയാസ്, ജാക്സൺ എന്നിവരുടെ നേതൃ‌ത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പൊലീസ് അന്വേഷണം തുടരുകയാണ്.