2 വയസുകാരനെതിരെ എഫ്ഐആർ; ജാമ്യം തേടിയലഞ്ഞ് ഒരമ്മ

എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്.
2 വയസുകാരനെതിരെ എഫ്ഐആർ;  ജാമ്യം തേടിയലഞ്ഞ് ഒരമ്മ

ബീഹാർ: 4 വയസുള്ള മകനുമായി ജാമ്യം തേടി ബീഹാറിലെ കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. 2021 ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം കേസെടുത്തത്.

ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്.

2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി അഭിഭാഷകനായ സിംഗ് വിശദീകരിക്കുന്നു. എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com