ഒന്നേകാൽ ലക്ഷത്തിന്‍റെ മത്സ്യം മോഷ്ടിച്ച് കടത്തി; 3 പേർ പിടിയിൽ

വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
അറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ
Updated on

പത്തനംതിട്ട: മത്സ്യസ്റ്റാളിൽ സൂക്ഷിച്ച ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. അടൂർ തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തരുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നാണ് വിവിധ ഇനത്തിലുള്ള മത്സ്യം മോഷ്ടിച്ചത്. അടൂർ പന്നിവിഴ പുലികണ്ണാൽ വീട്ടിൽ ശ്രീജിത്ത്( 40), അടൂർ കണ്ണംകോട് ചാവടി തെക്കേതിൽ അനിൽകുമാർ (43), പന്നിവിഴ മംഗലത്ത് വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അടൂർ പൊലീസിന്‍റെ പിടിയിലായത്.

ശ്രീജിത്തും, അനിലും അടൂർ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണ്‌. അടൂർ പൊലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അടൂർ എസ് ഐ എം മനീഷ്, സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, ശ്യാം കുമാർ, അനസ് അലി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടൂടിയത്. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com