പോസ്റ്റ് ഓഫീസ് വഴി വിദേശത്തുനിന്ന് ലഹരി ഇറക്കുമതി; 5 പേർ അറസ്റ്റിൽ

നർക്കോട്ടിക് കൺട്രേൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്
Representative image
Representative image
Updated on

കൊച്ചി: വിദേശത്തു നിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേർ പിടിയിൽ. ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്സൽ വന്നത്.

നർക്കോട്ടിക് കൺട്രേൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. പാഴ്സൽ പരിശോധനയിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർഥം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നൂറ് ലഹരി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ജർമനിയിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് പോസ്റ്റൽ വഴി ലഹരി ഇറക്കുമതി ചെയ്തിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com