ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ കാര്‍ അപകടം; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

file photo

ഫയല്‍ ചിത്രം

Updated on

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കാര്‍ ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് മൈഹര്‍ ജില്ലയിലെ റിഗാര ഗ്രാമത്തില്‍ ദേശീയപാത 30ലാണ് സംഭവം.

അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇവര്‍. നിയന്ത്രണംവിട്ട ഇവരുടെ കാര്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പരുക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവത്തില്‍ ദേഹത് പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com