ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: പ്രായപൂർത്തിയാകാത്ത നാലുപേരുൾപ്പെടെ 5 പേർ പിടിയിൽ

ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: പ്രായപൂർത്തിയാകാത്ത നാലുപേരുൾപ്പെടെ 5 പേർ പിടിയിൽ

നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ ജമുവരി 27 പുലർച്ചെയാണ് മോഷണം നടന്നത്
Published on

തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ അറസ്റ്റിലായ നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്.

നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ ജമുവരി 27 പുലർച്ചെയാണ് മോഷണം നടന്നത്. രാവില ഉടമ കടത്തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.സിസടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com