
അതുല്യ
ഷാർജ: ഷാർജ റോളയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ജന്മ നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത് വൈകുന്നത്. ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ അവധി ആയതിനാൽ റിപ്പോർട്ട് ലഭിക്കാൻ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
അതുല്യയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതുല്യയുടെ മരണത്തിൽ മരണം സംശയം ഉന്നയിച്ച് സഹോദരി അഖില ഷാർജ പോലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ വളരെ നിർണായകമാണ്